|    Jul 18 Wed, 2018 2:34 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അരവിന്ദ് സുബ്രഹ്മണ്യന്റെ കാലാവധി നീട്ടി

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. നേരത്തേ അമേരിക്കയിലെ പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര സാമ്പത്തിക ഇന്‍സ്റ്റിറ്റിയൂട്ടിലെയും ഗ്ലോബല്‍ ഡെവലപ്‌മെന്റ് സെന്ററിലെയും സീനിയര്‍ ഫെലോ ആയിരുന്നു. നോട്ട് നിരോധനവും ധൃതിപിടിച്ചു ജിഎസ്ടി നടപ്പാക്കുകയും ചെയ്തതിനു പിന്നാലെ രാജ്യത്തു രൂപപ്പെട്ടുവരുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവയ്ക്കാന്‍ ശ്രമിച്ചതായി റിപോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ജയ്റ്റ്‌ലി നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പദവി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss