|    Aug 23 Wed, 2017 1:48 pm
FLASH NEWS
Home   >  News now   >  

അരവിന്ദ് പനഗരിയ രാജിവച്ചു

Published : 1st August 2017 | Posted By: G.A.G

ന്യൂഡല്‍ഹി : നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. കൊളംബിയ സര്‍വകലാശാല അധ്യാപകന്‍ ആയിരുന്ന പനഗരിയ അധ്യാപന ജോലിയിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും രാഷ്ട്രീയമായ കാരണങ്ങളും പനഗരിയയുടെ രാജിക്കു പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്. നീതിആയോഗ് തലപ്പത്തിരുന്ന് പാശ്ചാത്യ സാമ്പത്തിക നയങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ച പനഗരിയക്ക് പലപ്പോഴും ആര്‍എസ്എസ് നേതൃത്വവുമായി ഇടയേണ്ടി വന്നിട്ടുണ്ട്. കടുത്ത മോഡി ഭക്തനായിരുന്ന പനഗരിയയെ നീതി ആയോഗ് നേതൃത്വം ഏല്‍പ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലും നരേന്ദ്രമോഡി തന്നെയായിരുന്നു. എഡിബിയുടെ മുഖ്യസാമ്പത്തികവിദഗ്ദനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പനഗരിയുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചതായാണ് വിവരം. പനഗരിയുടെ രാജി സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്് കനത്ത തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക