|    Oct 20 Fri, 2017 4:59 am
Home   >  Todays Paper  >  page 7  >  

അരവിന്ദ് പനഗരിയ നീതി ആയോഗ് ഉപാധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നു

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവയ്ക്കുന്നു. ഈമാസം 31ന് അദ്ദേഹം സ്ഥാനമൊഴിയും. താന്‍ കൊളംബിയ സര്‍വകലാശാലയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2015 ജനുവരിയിലായിരുന്നു നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷനായി പനഗരിയ നിയമിക്കപ്പെട്ടത്. ഇന്ത്യയിലെ ഉന്നതപദവി രാജിവച്ച് അധ്യാപനത്തിനായി അമേരിക്കയിലേക്ക് മടങ്ങുന്ന രണ്ടാമത്തെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് പനഗരിയ. നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജനും അധ്യാപനത്തിനായി അമേരിക്കയിലേക്ക് പോയിരുന്നു. 64കാരനായ അരവിന്ദ് പനഗരിയ കൊളംബിയ സര്‍വകലാശാലയിലെ പ്രഫസറാണ്. കൂടുതല്‍സമയം സര്‍വകലാശാലയില്‍ നിന്ന് അനുവദിക്കാത്തതിനാലാണ് ഉപാധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്ത് 31ന് താന്‍ മടങ്ങുമെന്നകാര്യം രണ്ടുമാസം മുമ്പേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക