അരവിന്ദ് കെജ് രിവാളിന് നേരെ ഷൂ എറിഞ്ഞു
Published : 9th April 2016 | Posted By: sdq

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് നേരെ ഷൂ എറിഞ്ഞു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് ആം ആദ്മി സേന പ്രവര്ത്തകന് ഷൂ എറിഞ്ഞത്. നഗരത്തില്‍ നമ്പര്‍ അടിസ്ഥാനത്തില്‍ വാഹന നിയമന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിവരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വേദ് പ്രകാശ് എന്നയാള്‍ ഷൂ എറിഞ്ഞത്. കെജ്രിവാളിന് സമീപമുണ്ടായിരുന്ന എഎപി പ്രവര്‍ത്തകര്‍ ഷൂ പിടിച്ചതിനാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തട്ടിയില്ല. കഴിഞ്ഞ തവണ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയത്ത് സിഎന്‍ജി സ്റ്റിക്കറുകള്‍ വിതരണം ചെയ്തതിലെ ക്രമക്കേട് ആരോപിച്ച് ഇദ്ദേഹം പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷൂവെറിഞ്ഞ് പ്രതിഷേധിച്ചതെന്നാണ് വേദ് പ്രകാശിന്റെ വാദം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.