|    Jul 23 Mon, 2018 11:26 am
FLASH NEWS
Home   >  National   >  

അരവിന്ദ് കെജ്‌രിവാള്‍ 5,000 രൂപ പിഴയടയ്ക്കണമെന്ന് കോടതി

Published : 4th September 2017 | Posted By: G.A.G

ന്യൂഡല്‍ഹി :കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  5,000 രൂപ പിഴയടയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ മറുപടി പറയാന്‍ വൈകിയതിനാണ് പിഴ. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും മറുപടി നല്‍കാതിരുന്ന കെജ്‌രിവാളിനെ കോടതി വിമര്‍ശിച്ചു.കേസില്‍ കെജ്‌രിവാള്‍ നല്‍കിയ മറുപടി അനുവദിക്കപ്പെട്ട സമയത്തിന് ശേഷമാണ് ഫയല്‍ ചെയ്തത് എന്ന്്് ജയ്റ്റ്‌ലിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.  ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണക്കേസിന്റെ വിസ്താരത്തിനിടെ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ചെന്ന പരാതിയിലാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss