|    Dec 10 Mon, 2018 12:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസിനു നേര്‍ക്ക് ആക്രമണം

Published : 21st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസിലേക്ക് മുളകുപൊടി എറിഞ്ഞ അക്രമി പിടിയില്‍. സംഭവത്തില്‍ ഡല്‍ഹി സ്വദേശി അനില്‍കുമാ ര്‍ ഹിന്ദുസ്ഥാനി എന്നയാളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ ആധാര്‍ സ്ഥലത്തുനിന്നു കണ്ടെടുത്തതായും പോലിസ് അറിയിച്ചു.
മൂന്നാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്തായിരുന്നു ആക്രമണം. മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സന്ദര്‍ശകര്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്നയാള്‍ മുളകുപൊടി നിറച്ച കൂട് എറിഞ്ഞത്. താന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ കെജ്‌രിവാളിനെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയും അനില്‍കുമാര്‍ മുഴക്കി. പാന്‍മസാല പായ്ക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചാണ് അക്രമി സ്ഥലത്തെത്തിയതെന്നു പോലിസ് അറിയിച്ചു.
ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. കനത്ത സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത്. മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതാണ് ആക്രമണത്തിനു പിന്നിലെ കാരണമെന്നും ഭരദ്വാജ് കുറ്റപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഇതു മൂന്നാമത്തെ തവണയാണു കെജ്‌രിവാളിനെതിരേ ആക്രമണമുണ്ടാവുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും ഡല്‍ഹി പോലിസിന്റെ ഗുരുതര വീഴ്ചയാണു സംഭവത്തിലൂടെ വ്യക്തമായതെന്നും എഎപി ട്വീറ്റ് ചെയ്തു.
അതേസമയം, ആക്രമണത്തെ അപലപിച്ച ബിജെപി നേതാവ് മനോജ് തിവാരി സംഭവത്തില്‍ ഉന്നതാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കെജ്‌രിവാളിനെതിരേ ഇതിനു മുമ്പും മഷിയെറിയലടക്കം നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss