|    Dec 14 Fri, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അരവിന്ദ് കെജ്‌രിവാളിനും സിസോദിയക്കുമെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതായി ആരോപണം ഉയര്‍ന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലിസിന്റെ കുറ്റപത്രം.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ക്കു പുറമെ, 11 എഎപി എംഎല്‍എമാരുടെ പേരും കുറ്റപത്രത്തിലുണ്ട്. അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാന്‍ മുമ്പാകെയാണ് ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
എഎപി എംഎല്‍എമാരായ അമാനത്തുല്ല ഖാന്‍, പ്രകാശ് ജര്‍വല്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, ജഞ്ജീവ് ഝാ, അജയ് ദത്ത്, രാജേഷ് റിഷി, രാജേഷ് ഗുപ്ത, മദന്‍ലാല്‍, പ്രവീണ്‍ കുമാര്‍, ദിനേഷ് മൊഹാനിയ എന്നിവരാണ് കുറ്റപത്രത്തില്‍ പേരുള്ളവര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss