|    Oct 20 Sat, 2018 10:28 am
FLASH NEWS

അരവണ നിര്‍മാണം ആരംഭിച്ചു : ഒരു ദിവസം രണ്ടു ലക്ഷം ടിന്‍ അരവണ നിര്‍മിക്കും

Published : 1st November 2017 | Posted By: fsq

 

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി ശബരിമല ക്ഷേത്രത്തില്‍ അരവണ നിര്‍മാണം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിലവിളക്ക് തെളിച്ച് അരവണ നിര്‍മാണത്തിന് തുടക്കം കുറിച്ചു. തീര്‍ഥാടനകാലം തുടങ്ങുന്നതിനു മുമ്പ്് 30 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി സൂക്ഷിക്കാന്‍ കഴിയും. ഒരു ദിവസം രണ്ട് ലക്ഷം ടിന്‍ അരവണ നിര്‍മിക്കും. ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ദിലീപ് കുമാര്‍ സന്നിഹിതരായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss