|    Feb 27 Mon, 2017 1:06 am
FLASH NEWS

അരയിയിലെ നെല്‍കൃഷി കാണാന്‍ തെയ്യങ്ങള്‍ പുഴകടന്നു

Published : 28th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: അരി വിതച്ച് അനുഗ്രഹവാക്കുകള്‍ ഉരിയാടിക്കൊണ്ട് കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവന്‍ തെയ്യവും ഗുളികനും തോണിയില്‍ അരയിപ്പുഴ കടന്നു. ജില്ലയിലെ തെയ്യക്കാലത്തിന് തുടക്കം കുറിച്ചതോടെയാണ് കാര്‍ത്തികക്കാവില്‍ നിന്നു തെയ്യങ്ങള്‍ ഇന്നലെ വൈകീട്ടോടെ അരയിയിലെ നെല്‍കൃഷി കാണാന്‍ പുഴയിലൂടെ തോണിയില്‍ യാത്ര പുറപ്പെട്ടത്.
കാര്‍ത്തികക്കൊട്ടാരത്തിലെത്തിയ ശേഷമാണ് വയലുകളിലേക്കുള്ള യാത്ര തുടങ്ങുന്നത്. വിത്ത് വിതയ്ക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഈ തെയ്യക്കോലങ്ങളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്നാണ് കൃഷിക്കാരുടെ വിശ്വാസം. കാര്‍ത്തികക്കുന്നിലെത്തി അവിടെയുള്ള കാലിച്ചേകവനെയും കണ്ടതോടെ തെയ്യങ്ങളുടെ സംഗമമായി മാറി. വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവന്‍ തെയ്യം. ഈശ്വരസങ്കല്‍പത്തെ പ്രകൃതിയുമായി ചേര്‍ത്തുകാണുന്നതാണ് ചാമുണ്ഡി-കാലിച്ചേകവന്‍ കൂടിക്കാഴ്ചയുടെ ആധാരം. കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാന്‍ കഴിയാതിരുന്ന കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day