|    Jan 20 Fri, 2017 7:26 am
FLASH NEWS

അരമണിക്കൂറിനിടെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവം; നാട്ടില്‍ ഭീതി പരത്തി

Published : 29th September 2016 | Posted By: G.A.G

murder

മുക്കം: അര മണിക്കൂനുളളില്‍ അടുത്തടുത്ത പ്രദേശങ്ങളിലെ മൂന്നു വീടുകളിലായി നാലുപേര്‍ക്ക് വെട്ടേറ്റ സംഭവം നാട്ടില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കില്‍ എരഞ്ഞിമാവ് മാട്ടത്തൊടി ഖാദറിന്റെ വീട്ടിലെത്തിയ ജോസ്‌കുട്ടി, ഖാദറിന്റെ ഭാര്യ ലൈലാബിയെയും മകള്‍ ഫിന്‍സിയെയും വെട്ടുകയായിരുന്നു. കൃത്യം ചെയ്ത് തന്റെ ബൈക്കില്‍ നാല് കിലോമീറ്റര്‍ അകലെ ബെന്നിയുടെ വീട്ടിലെത്തുകയും വീടിനടുത്ത് കാട് വെട്ടി കൊണ്ടിരിക്കുകയായിരുന്ന ബെന്നിയെ വെട്ടി.തുടര്‍ന്നാണ്  സി ജെ ആന്റണിയുടെ വീട്ടിലെത്തി മകനെ വെട്ടിയത്. ഈ സമയം വീട്ടിലെ ജോലിക്കാര്‍ ചേര്‍ന്ന് ജോസ് കുട്ടിയെ കീഴ്‌പ്പെടുത്തി തൊട്ടടുത്ത ടെലഫോണ്‍ പോസ്റ്റില്‍ ബന്ധിക്കുകയായിരുന്നു. ഭൂമാഫിയയെയാണ് താന്‍ ആക്രമിച്ചതെന്നും തന്റെ ഭൂമി തട്ടിയെടുക്കാനായി ശ്രമിക്കുന്നതായും ഇയാള്‍ ആദ്യം പോലിസിനോടും മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. എന്നാല്‍, വൈകുന്നേരമായപ്പോഴേക്കും മൊഴി മാറ്റിയതായും പറയപ്പെടുന്നു നേരത്തെ ഖാദറിന്റെ വീട്ടിലെ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോസ് കുട്ടി. ഒരാഴ്ചയായി ഇയാള്‍ മാനസിക വിഭ്രാന്തിയിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. തനിക്കാരോ വിഷം നല്‍കിയിട്ടുണ്ടെന്നും നാല് ദിവസത്തിനകം താന്‍ മരിക്കുമെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. സ്‌റ്റേഷനിലെത്തിയ ബന്ധുക്കളോടും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,734 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക