|    Nov 18 Sat, 2017 4:23 am

അരണപ്പാറയില്‍ 120 ഏക്കര്‍ പാടം ഉണങ്ങിനശിച്ചു

Published : 6th August 2017 | Posted By: fsq

 

കാട്ടിക്കുളം: മഴയുടെ അഭാവത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ബാഗേരിയില്‍ 120 ഏക്കര്‍ വരുന്ന പാടം ഉണങ്ങി. നാട്ടിപ്പണി നടത്താനാവാത്തവിധം വയലില്‍ ഉണ്ടായ നിര്‍ജലീകരണം കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി. ഞാറ് പറിക്കാനും നാട്ടാനും കഴിയാത്ത സാഹചര്യത്തില്‍ കൃഷിപ്പണി നിര്‍ത്തിവച്ചിരിക്കയാണ് കര്‍ഷകര്‍. ഒരാഴ്ചയ്ക്കുള്ളില്‍ ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കില്‍ നഞ്ചകൃഷി ഉപേക്ഷിക്കേണ്ടിവരും. ഇത് കനത്ത നഷ്ടത്തിനു കാരണമാവും. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാടം പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ ഒരൂക്കം നടത്തിയ യുവകര്‍ഷക സംഘങ്ങള്‍ ഗതികേടിലാണ്. പാട്ടം നല്‍കിയ പണവും ഇതിനകം ഉണ്ടായ കൃഷിച്ചെലവും പാഴായെന്ന ഖിന്നതയിലാണ് സംഘാംഗങ്ങളായ യുവാക്കള്‍. കടം വാങ്ങിയ പണമാണ് ഇവരില്‍ പലരും കൃഷിയില്‍ മുടക്കിയത്. ബാഗേരിക്കു പുറമേ കോട്ടമൂല, തോല്‍പ്പെട്ടി, കക്കേരി, ബാവലി, പുല്‍മുണ്ട, വാശേരി പ്രദേശങ്ങളിലെ പാടങ്ങളും ഉണക്കിന്റെ പിടിയിലാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് കര്‍ക്കടകത്തില്‍ ഇത്തരത്തില്‍ കാലാവസ്ഥ പിഴവെന്ന് അപ്പപ്പാറയിലെ കര്‍ഷകന്‍ നഞ്ചു പറഞ്ഞു. മഴ തകര്‍ത്തുപെയ്യേണ്ട മാസത്തില്‍ തോടുകളില്‍ നീരൊഴുക്ക് നിലച്ചത് ഗൗരവത്തോടെ കാണ്ടേണ്ടതുണ്ടെന്ന് യുവകര്‍ഷകന്‍ സന്തോഷ് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക