|    Nov 20 Mon, 2017 9:16 pm
FLASH NEWS
Home   >  Sports  >  Cricket  >  

അരങ്ങേറ്റ മല്‍സരത്തില്‍ ദേശീയ ഗാനത്തിനിടെ കണ്ണീരണിഞ്ഞ് മുഹമ്മദ് സിറാജ്

Published : 5th November 2017 | Posted By: ev sports

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി മല്‍സരത്തിലൂടെ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിന് ഇത് സ്വപ്‌ന സാക്ഷാല്‍ക്കാരം. രവി ശാസ്ത്രിയില്‍ നിന്നും ഇന്ത്യന്‍ ക്യാപ് ലഭിച്ചപ്പോള്‍ തന്നെ വികാരഭരിതനായിരുന്നു. ദേശീയ ഗാനത്തിനായി അണിനിരന്നപ്പോള്‍ ഉള്ളിലെ ആനന്ദ കണ്ണീര്‍ അണപൊട്ടിയൊഴുകി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സിറാജിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഓട്ടോ റിക്ഷാ െ്രെഡവറുടെ മകനായ താരത്തിന്റെ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു. അതേ സമയം മല്‍സരത്തില്‍ ഇന്ത്യ 40 റണ്‍സിന് തോറ്റു. സിറാജ് 4 ഓവറില്‍ 53 റണ്‍സ് വഴങ്ങിയ ഒരു വിക്കറ്റ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റാണ് സിറാജ് നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക