|    Oct 16 Tue, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അരങ്ങേറ്റ മല്‍സരത്തില്‍ ഹാട്രിക് ഗോളുകളുമായി ‘ജൂനിയര്‍ മാഴ്‌സലോ’

Published : 18th September 2017 | Posted By: fsq

 

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ മിന്നും താരങ്ങളിലൊരാളായ മാഴ്‌സലോയുടെ മകന് റയല്‍ മാഡ്രിഡ് യൂത്ത് ടീമില്‍ ഗംഭീര അരങ്ങേറ്റം. റയലിന്റെ അണ്ടര്‍ 9 ടീമിനൊപ്പം ആദ്യ മല്‍സരത്തിനിറങ്ങിയ മാഴ്‌സലോയുടെ മകന്‍ എന്‍സോ വിയേര ഹാട്രിക് ഗോളുകളാണ് സ്വന്തമാക്കിയത്. എന്‍സോയുടെ ഹാട്രിക് മികവില്‍ അരവാകയ്‌ക്കെതിരേ നടന്ന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് യൂത്ത് ടീം എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് വിജയിച്ചു. നാല്, അഞ്ച്, ആറ് ഗോളുകളായിരുന്നു എന്‍സോയുടെ ബൂട്ടില്‍ നിന്ന് പാഞ്ഞത്. അച്ഛനെ പോലെ ബാക് പൊസിഷനിലും മിഡ്ഫീല്‍ഡിലും കഴിവുണ്ടെന്ന് കാണിക്കുന്ന പ്രകടനമായിരുന്നു എന്‍സോയുടേത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss