|    Jun 24 Sat, 2017 2:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അയ്‌ലന്‍ കുര്‍ദി വേദനയായിട്ട് ഒരുവര്‍ഷം

Published : 3rd September 2016 | Posted By: SMR

Alan_Kurdi-555ദമസ്‌കസ്: അയ്‌ലന്‍ കുര്‍ദി എന്ന മൂന്നു വയസ്സുകാരന്റെ മരണചിത്രങ്ങള്‍ ലോകമനസ്സാക്ഷിക്കു മുമ്പില്‍ വേദനയായിട്ട് ഒരുവര്‍ഷം കഴിയുന്നു. യൂറോപിലേക്കുള്ള അഭയാര്‍ഥി ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ വച്ച് മുങ്ങിയതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട അയ്‌ലന്‍ കുര്‍ദിയെന്ന സിറിയന്‍ കുട്ടിയുടെ മൃതദേഹം തുര്‍ക്കി തീരത്തണഞ്ഞതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് 2015 സപ്തംബര്‍ രണ്ടിനായിരുന്നു. കുര്‍ദിയുടേത് ഇത്തരത്തിലുള്ള അവസാനത്തെ മരണമാവട്ടെയെന്നാണു പിതാവ് അബ്ദുല്ല കുര്‍ദി  പ്രതികരിച്ചത്.
പക്ഷേ, കുര്‍ദിയുടെ മരണം അവസാനത്തേതായില്ല. കുര്‍ദിയുടെ മരണം ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും ആ മരണത്തിനു കാരണമായ സാഹചര്യങ്ങള്‍ ചോദ്യംചെയ്യപ്പെട്ടില്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. ഒരുമാസത്തിനു ശേഷം കുര്‍ദിയുടെ സഹോദരനായ അഞ്ചുവയസ്സുകാരന്‍ ഗാലിബും അത്തരത്തില്‍ മരണപ്പെട്ടു.
കുര്‍ദിക്കും സഹോദരനും പുറമേ 730ഓളം കുട്ടികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി മരണപ്പെട്ടത്. സിറിയയടക്കമുള്ള രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2015ല്‍ മാത്രം 6.53 കോടി ആളുകളാണു നാടുവിട്ടോടിപ്പോവാന്‍ നിര്‍ബന്ധിതരായത്. ഇതില്‍ 2.13 കോടിയോളം പേര്‍ക്ക് മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്നു. അഭയാര്‍ഥികളില്‍ 51 ശതമാനത്തോളം 18 വയസ്സിനു താഴെയുള്ളവരാണെന്നു മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. പത്തു ലക്ഷത്തിലധികം അഭയാര്‍ഥികളാണു കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയത്. ഇതില്‍ 25 ശതമാനം കുട്ടികളാണ്.
അയ്‌ലന്‍ കുര്‍ദിയുടെ മരണശേഷമുള്ള ഒരുവര്‍ഷക്കാലം അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങിമരിച്ചത് 5,700ഓളം പേരാണ്. ഇതില്‍ 2016ല്‍ മാത്രം കൊല്ലപ്പെട്ടത് 4231 പേര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക