|    Dec 16 Sun, 2018 6:28 am
FLASH NEWS

അയ്യല്ലൂര്‍ വധശ്രമം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 31st December 2017 | Posted By: kasim kzm

മട്ടന്നൂര്‍: അയ്യല്ലൂരില്‍ സിപിഎം പ്രവര്‍ത്തകനായ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ കേസില്‍ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അയ്യല്ലൂര്‍ പീടികക്കണ്ടി വീട്ടില്‍ സായൂജ് (24), നടുവനാട് കൊട്ടൂര്‍ഞാല്‍ വാഴയില്‍ ഹൗസില്‍ വി സുധീഷ് (38) എന്നിവരെയാണ് മട്ടന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവല്‍പോയ സായൂജിനെ ശിവപുരം കരൂഞ്ഞിയില്‍നിന്നും സുധീഷിനെ ചാവശ്ശേരി പത്തൊമ്പതാം മൈലില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മട്ടന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായ ചന്ദ്രന്‍ മാസ്റ്ററുടെ മകന്‍ ചാവശ്ശേരി വളോരയിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ കെ ടി സുധീര്‍ കുമാര്‍ (50), പാര്‍ട്ടി അനുഭാവിയും അയ്യല്ലൂര്‍ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡിന്റെ കൗണ്‍സിലര്‍ ശ്രീജയുടെ സഹോദരന്‍ കെ ശ്രീജിത്ത് (42) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. മുഴുവന്‍ പ്രതികളെക്കുറിച്ചും പോലിസിന് വിവരം ലഭിച്ചതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss