|    Dec 14 Fri, 2018 11:44 am
FLASH NEWS

അയ്യല്ലൂര്‍ അക്രമം: പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍

Published : 28th December 2017 | Posted By: kasim kzm

മട്ടന്നൂര്‍: അയ്യല്ലൂരില്‍ ഹോമിയോ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍. ചാവശ്ശേരി ഗവ. ക്ലിനിക്കിലെ ഹോമിയോ ഡോക്ടറും മട്ടന്നൂര്‍ നഗരസഭ മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ ടി ചന്ദ്രന്റെ മകനുമായ ഡോ. കെ ടി സുധീര്‍ (50), സിപിഎം അനുഭാവി കെ ശ്രീജിത്ത്(42) എന്നിവര്‍ക്ക് വെട്ടേറ്റ സംഭവത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും മറ്റും പോലിസ് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ മട്ടന്നൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. സായൂജ്, ഷിബു, നിശാന്ത് എന്നിവരും കണ്ടാലറിയാവുന്ന ആറുപേരുമാണ് പ്രതികള്‍. സിഐ എവിജോണ്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ഐ വി ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss