|    Feb 19 Mon, 2018 7:33 pm
FLASH NEWS
Home   >  Sports  >  Cricket  >  

അയ്യര്‍ ദി ഗ്രേറ്റ്; ഡല്‍ഹിക്ക് മിന്നും ജയം

Published : 11th May 2017 | Posted By: ev sports


കാണ്‍പൂര്‍: ആവേശം അവസാന ഓവറിലേക്കെത്തിയ തകര്‍പ്പന്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം.രണ്ട് വിക്കറ്റിനാണ് ഡല്‍ഹി സിംഹങ്ങളെ മുട്ടുകുത്തിച്ചത്. അര്‍ധ സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ശ്രേയസ് അയ്യരാണ്(96) ഡല്‍ഹിക്ക് നിര്‍ണായക ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ എട്ട് വിക്കറ്റിന് 197 റണ്‍സ് നേടി വിജയം കൈപ്പിടിയിലൊതുക്കി.നേരത്തെ ആരോണ്‍ ഫിഞ്ചും(69) ദിനേഷ് കാര്‍ത്തികും(40) ഇഷാന്‍ കിഷനും(34) നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ ് ഗുജറാത്തിന് 195 എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്കുവേണ്ടി മുഹമ്മദ് ഷമി, പാറ്റ് കുമ്മിന്‍സ്, അമിത് മിശ്ര, കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി.ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഡല്‍ഹി നായഖന്‍ സഹീര്‍ ഖാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് ഗുജറാത്ത് പുറത്തെടുത്തത്. വെടിക്കെട്ട് ഓപണര്‍ ഡ്വെയ്ന്‍ സ്മിത്ത്(8) തുടക്കത്തിലേ തന്നെ മടങ്ങിയെങ്കിലും മറുവശത്ത് ഇഷാന്‍ കിഷന്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തു. രണ്ടാമന്‍ സുരേഷ് റെയ്‌ന(6)യും പെട്ടെന്ന് മടങ്ങിയെങ്കിലും കാര്‍ത്തികും ഫിഞ്ചും ചേര്‍ന്ന് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്കെത്തിച്ചു. 28 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും സഹിതം 40 റണ്‍സുമായി കാര്‍ത്തിക് മടങ്ങുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് 16.1 ഓവറില്‍ നാല് വിക്കറ്റിന് 148 എന്ന മികച്ച നിലയിലായിരുന്നു. അവസാന ഓവറുകളില്‍ ആളിക്കത്തിയ ആരോണ്‍ ഫിഞ്ച് 39 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതമാണ് 69 റണ്‍സ് പടുത്തുയര്‍ത്തിയത്.
57 പന്തില്‍ 15 ഫോറും രണ്ട് സിക്‌സറും സഹിതമാണ് ശ്രേയസ് 96 റണ്‍സെടുത്തത്. കരുണ്‍ നായരും(30) ഡല്‍ഹിക്ക് വേണ്ടി നിര്‍ണായ പ്രകടനം പുറത്തെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss