|    Mar 24 Fri, 2017 3:43 am
FLASH NEWS

അയ്യപ്പഭജന മന്ദിരം കമ്മിറ്റി പായസം നല്‍കി

Published : 25th December 2015 | Posted By: SMR

ബദിയടുക്ക: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി അയ്യപ്പഭജന മന്ദിരത്തിന്റെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്രയിലുള്ളവര്‍ക്ക് പായസം നല്‍കി. പള്ളത്തടുക്ക മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ നിന്നും കോരിക്കാര്‍ ജുമാമസ്ജിദില്‍ നിന്നും ആരംഭിച്ച രണ്ട് നബിദിന ഘോഷയാത്രയില്‍ സംബന്ധിച്ചവര്‍ക്കാണ് പള്ളത്തടുക്ക അയ്യപ്പഭജനമന്ദിര കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭജന മന്ദിര പരിസരത്ത് പായസം നല്‍കി സ്വീകരിച്ചത്.
ബദിയടുക്ക എസ്‌ഐ എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഭജനമന്ദിര കമ്മിറ്റി ഭാരവാഹികളായ അണ്ണുനായക്, ദേവദാസ്, ഗംഗാധര പള്ളത്തടുക്ക, പ്രസാദ് ആള്‍വ, ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ബദറുദ്ദീന്‍ താസിം, ശാഫി പള്ളത്തടുക്ക, അബ്ദുല്ലകുഞ്ഞി മാസ്റ്റര്‍, നൗഷാദ് പള്ളത്തടുക്ക, കെ കെ അബ്ദുല്ല കുഞ്ഞി, എന്‍ എ അസീസ് സംസാരിച്ചു.

(Visited 79 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക