|    Feb 25 Sat, 2017 10:33 am
FLASH NEWS

അയ്യപ്പഭക്തരെ ആക്രമിച്ച കേസ് : ബിജെപി പ്രവര്‍ത്തകരടക്കം നാലുപേര്‍ അറസ്റ്റില്‍

Published : 11th January 2017 | Posted By: fsq

 

ചാവക്കാട്: അയ്യപ്പഭക്തന്മാരെ ആക്രമിച്ച കേസില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരടക്കം നാലുപേര്‍ അറസ്റ്റില്‍. വലപ്പാട് കുമ്പളത്തേരി അഭിലാഷ് (36), വലപ്പാട് കഴിമ്പ്രം സ്വാദേശികളായ അരിപിന്നി ഉമേഷ് (30), തൃപ്പറ്റ് അഭിലാഷ് (29), പടനിലത്ത് ജിഷ്ണു (23) എന്നിവരെയാണ് ചാവക്കാട് സിഐ കെ ജി സുരേഷ് എസ്‌ഐ എം കെ രമേഷ്, സിപിഒമാരായ ലോഫിരാജ്, ഷെജീര്‍, വേണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറായഴ്ചയാണ് കേസിനാസ്പദമായ സംഭവം. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാനും വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസും ഒരുമനയൂര്‍ മൂന്നാകല്ലില്‍ വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഇരുകൂട്ടരും വാക്കേറ്റം ഉണ്ടാകുകയും വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ അയ്യപ്പ ഭക്തരായ കോഴിക്കോട് കൊയിലാണ്ടി കോട്ടപ്പക്കുന്ന് വിപിന്‍ (23), വള്ളിശ്ശേരി വിജീഷ് (22) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പോലിസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മുതലെടുപ്പ് ശ്രമം പൊളിയുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക