|    Dec 17 Mon, 2018 6:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അയ്യപ്പഭക്തനെ മര്‍ദിക്കുന്ന വ്യാജ ചിത്രവുമായി ദേശീയതലത്തില്‍ സംഘപരിവാര പ്രചാരണം

Published : 13th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കറുപ്പ് വേഷത്തി ല്‍ തലയില്‍ ഇരുമുടിക്കെട്ടുള്ള അയ്യപ്പഭക്തനെ പോലിസ് മര്‍ദിക്കുന്ന വ്യാജ ചിത്രത്തിന്റെ ഒരുലക്ഷം കോപ്പികള്‍ അച്ചടിച്ച് ദേശീയതലത്തില്‍ സംഘപരിവാര പ്രചാരണം. കാറുകളിലും ബൈക്കുകളിലും ഒട്ടിക്കാന്‍ അച്ചടിച്ചതെന്നു വ്യക്തമാക്കി സേവ് ശബരിമലയെന്ന ടാഗോടു കൂടിയുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് ബിജെപിയുടെ ഡല്‍ഹി വക്താവ് തേജിന്ദര്‍പാ ല്‍ സിങ് ബാഗയാണ്. കലാപത്തിനുള്ള ബിജെപിയുടെ നീക്കമായാണ് ഇത് വിലയിരുത്തുന്നത്.
100 കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ തകര്‍ക്കുന്നത് അവസാനിപ്പിക്കൂ എന്നും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അതേസമയം, ചിത്രം വ്യാജമാണെന്ന് കമന്റ് ബോക്‌സില്‍ ആളുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ശബരിമല വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ഉപയോഗിച്ച പ്രതീകാത്മക ചിത്രമാണിതെന്നും ഇക്കാര്യം ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് തേജിന്ദര്‍ പ്രതികരിച്ചത്.
അതേസമയം, കറുപ്പ് വേഷത്തില്‍ തലയില്‍ ഇരുമുടിക്കെട്ടോടു കൂടി അയ്യപ്പഭക്തനെന്ന് തോന്നുന്നയാളെ പോലിസ് മര്‍ദിക്കുന്ന ഫോട്ടോയുണ്ടാക്കി കലാപത്തിന് ആസൂത്രണം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുറുപ്പ് എന്നയാളെ കേരള പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss