|    Apr 25 Tue, 2017 5:59 pm
FLASH NEWS

അയ്യപ്പന്‍കാവില്‍ പുലിയെന്ന് അഭ്യൂഹം; വനംവകുപ്പ് പരിശോധന നടത്തി

Published : 21st October 2016 | Posted By: SMR

ഇരിട്ടി: അയ്യപ്പന്‍കാവില്‍ പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടര്‍ന്ന് വനംവകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യപ്പന്‍കാവിലെ അല്‍റാസി സ്‌കൂളിനുവേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിനു സമീപമാണ് പുലിയെ കണ്ടതെന്നാണ് കെട്ടിട നിര്‍മാണ തൊഴിലാളികളായ ബംഗാളികളും നാട്ടുകാരും പറയുന്നത്. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ പരിശോധിച്ചു. കാല്‍പ്പാടുകള്‍ പുലിയുടെതല്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പ്രദേശത്തെ വിജനമായ കാടുകള്‍ നിറഞ്ഞ പറമ്പുകളും സമീപത്ത് തന്നെ ആറളം വന്യജീവി സങ്കേത മേഖലയുമായതിനാല്‍ പുലിയിറങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വിളക്കോട് ഹാജി റോഡിലെ അമ്പലത്തിന് സമീപം നാട്ടുകാര്‍ പുലിയെ കണ്ടതായി വിവരമറിയിച്ചതിനെ തുടര്‍ന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. ഏതായാലും സമീപപ്രദേശങ്ങളില്‍ പുലിയെ കണ്ടതായ അഭ്യൂഹം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day