|    Nov 15 Thu, 2018 8:01 pm
FLASH NEWS

അയ്യത്തടാ വായ്ത്താരിയുമായി കാണികള്‍; കുന്നംകുളത്ത് ആവേശമായി ഓണത്തല്ല്

Published : 6th September 2017 | Posted By: fsq

 

കുന്നംകുളം: കളത്തില്‍ പരസ്പരം വെല്ലുവിളിച്ച് തല്ലുകാരും അയ്യത്തടാ വായ്ത്താരിയുമായി കാണികളും നിറഞ്ഞതോടെ കുന്നംകുളത്ത് ഓണത്തല്ല് ആവേശം ഉയര്‍ത്തി. സീനിയര്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളത്തിന്റെ പ്രധാന ജനകീയ ഉല്‍സവമായിരുന്ന ഓണത്തല്ല് ഇടക്കാലത്ത് നിന്നു പോയെങ്കിലും പോപ്പുലര്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുനരാരംഭിക്കുയായിരുന്നു. ടൂറിസം വകുപ്പു കൂടി ഓണതല്ലിന് പിന്തുണ നല്‍കിയതോടെ ഓണത്തല്ല് വീണ്ടും സജീവമായി. കുന്നംകുളം നിയോജകമണ്ഡലത്തിന്റെ ഔദ്യോഗിക ഓണാഘോഷപരിപാടിയായ നിലാവെട്ടത്തിന്റെകൂടി ഭാഗമായി ഓണതല്ലിനെ മാറ്റിയതോടെയാണ് നിലാവെട്ടത്തിന്റെ പ്രധാന വേദിയായ ഗ്രൗണ്ടിലേക്ക് തല്ല് മാറുന്നത്. രണ്ട് ചേരികളിലായി സംഘങ്ങള്‍ പരസ്പരം വെല്ലുവിളിച്ച് ജോഡികളായി തല്ലുന്നതാണ് ഓണതല്ല്. കയ്യാങ്കളിയെന്നും ഇത് അറിയപെടും. ഓരോ ജോഡി തല്ലുകാരും കൈമെയ് മറന്ന് തല്ലികയറും . ഒരാളുടെ തോല്‍വിയോടെയാണ് തല്ല് നിര്‍ത്തുക. ഓരോ ചേരിയില്‍ നിന്നും ഇറങ്ങുന്ന തല്ല്കാരന് കിടപിടിക്കാനാകുംവിധം മറുചേരിയില്‍നിന്നും തല്ലുകാര്‍ ഇറങ്ങുന്നതോടെയാണ് കളത്തിന് ചൂടേറുക. അയ്യത്തടാ വായ്ത്താരി മുഴക്കി കാണികള്‍ തല്ലകാര്‍ക്ക് പ്രോത്സാഹനം നല്‍കി. വിദേശികളടക്കം നിരവധി പേരാണ് ഓണത്തല്ല് കാണാന്‍ കുന്നംകുളത്തെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss