|    Nov 21 Wed, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അയ്യങ്കാളി പ്രതിഷേധത്തിന്റെ അഗ്‌നിജ്വാല: മന്ത്രി

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഔപചാരിക വിദ്യാഭ്യാസംപോലുമില്ലാത്ത ഒരു മനുഷ്യന്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായത് ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി എ കെ ബാലന്‍. സ്വാതന്ത്ര്യമില്ലാത്ത കാലഘട്ടത്തില്‍ പ്രതിഷേധത്തിന്റെ അഗ്‌നിജ്വാലയായി കേരളത്തിന്റെ സാംസ്—കാരികമേഖലയില്‍ വെള്ളിവെളിച്ചമായിത്തീര്‍ന്ന മഹാവ്യക്തിത്വമായിരുന്നു അയ്യങ്കാളിയെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ 155ാം ജന്മദിനത്തില്‍ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളം രൂപീകരിക്കുന്നതില്‍ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളെ അത്യധികം ആദരവോടെയാണ് കേരളം കാണുന്നെതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss