|    Feb 25 Sat, 2017 7:32 pm
FLASH NEWS

അയ്യങ്കാളി ട്രോഫി വള്ളംകളി: എബ്രഹാം മൂന്ന് തൈയ്ക്കല്‍ ജേതാവ്

Published : 24th October 2016 | Posted By: SMR

ചവറ: മൂന്നാമത് അയ്യങ്കാളി ട്രോഫി വള്ളംകളിയില്‍ എബ്രഹാം മൂന്ന് തൈയ്ക്കല്‍ ജേതാവ്. കഴിഞ്ഞ വര്‍ഷവും കൊല്ലക യുവ സാരഥി ബോട്ട് ക്ലബിന്റെ സരിത് സദാനന്ദന്‍ ക്യാപ്ടന്‍ ആയിട്ടുള്ള എബ്രഹാം മൂന്ന് തൈയ്ക്കല്‍ ആയിരുന്നു ജേതാവ്. മണ്‍ട്രോതുരുത്ത് വിനായക ബോട്ട് ക്ലബ്ബിന്റെ ആരോമല്‍ ക്യാപ്ടന്‍ ആയിട്ടുള്ള  പുന്നത്ര പുരയ്ക്കലിനാണ് രണ്ടാം സ്ഥാനം. തെക്കനോടി മല്‍സരയിനത്തില്‍  കൊല്ലക അയ്യങ്കാളി  ബോട്ട്  ക്ലബ്ബിന്റെ  വിനോദ്  ക്യാപ്ടനായിട്ടുള്ള  ചെല്ലിക്കാടന്‍ ഒന്നാമതും കരുനാഗപ്പള്ളി  ഐക്യം ബോട്ട് ക്ലബിന്റെ ബിനു ക്യാപ്ടനായിട്ടുള്ള  കബനി  രണ്ടാമതും  എത്തി. നാട്ടുവള്ളങ്ങളുടെ മല്‍സരയിനത്തില്‍ രഞ്ജു  ക്യാപ്ടനായിട്ടുള്ള കൊടിയില്‍ ബ്രദേഴ്‌സ്  ഒന്നും വാവ ക്യാപ്ടന്‍ ആയിട്ടുള്ള പടപ്പക്കര സെന്റ് ജോസഫ് ബോട്ട് ക്ലബ്ബിന്റെ സെന്റ്  ജോസഫ് രണ്ടാം സ്ഥാനവും നേടി. ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരത്തില്‍ പടിഞ്ഞാറെ കല്ലട ധന്യാ കലാ  കായിക വേദിയുടെ എസ് ഷാനവാസ് ക്യാപ്ടനായിട്ടുള്ള തൃക്കുന്നപ്പുഴ ചുണ്ടന്‍ ഒന്നാം സ്ഥാനവും  കൊല്ലക അയ്യങ്കാളി ബോട്ട്  ക്ലബ്ബിന്റെ  രഘു ക്യാപ്ടനായിട്ടുള്ള തത്ത്വമസി രണ്ടാം സ്ഥാനവും നേടി. ചവറ ,കരുനാഗപ്പള്ളി കെപിഎംഎസ് യൂനിയനുകളുടെ  നേത്യത്വത്തിലാണ് വള്ളംകളി സംഘടിപ്പിച്ചത്.വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സ്വാഗത സംഘം  ചെയര്‍ മാന്‍  എം ജെ  ഉത്തമന്‍ അധ്യക്ഷത വഹിച്ചു. കെ രമേശന്‍ കല്ലയ്യത്ത്,  ബിജു വേങ്ങറ, മണികണ്ഠന്‍ കൊണ്ടോടിയില്‍, അനില്‍  യദുകുലം, രാജു പെരിങ്ങാല, കെ ജി വിശ്വംഭരന്‍,  അനില്‍  ഭരതന്‍, എം ശോഭന,  ഡോ. ഹാഷിമ  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക