|    Oct 18 Thu, 2018 10:23 am
FLASH NEWS

അയ്യങ്കാളി, എതിര്‍ക്കുന്നവരെ അതേ നാണയത്തില്‍ എതിര്‍ക്കാന്‍ പഠിപ്പിച്ച നേതാവ്: സി എന്‍ ജയദേവന്‍ എംപി

Published : 7th September 2017 | Posted By: fsq

 

ചാലക്കുടി: പലസ്വാമികളും തത്വജ്ഞാനം പ്രസംഗിച്ച് നടന്നപ്പോള്‍ എതിര്‍ക്കുന്നവരെ അതേ നാണയത്തില്‍ എതിര്‍ക്കാന്‍ പഠിപ്പിച്ച നേതാവായിരുന്ന അയ്യന്‍കാളിയെന്ന് സി എന്‍ ജയദേവന്‍ എംപി കെപിഎംഎസ് ചാലക്കുടി ഏരിയ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി മഹോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തില്‍ മാറ് മറയ്ക്കുന്നതിനായി നടത്തിയ സമരത്തിന് നേതൃത്വം നല്കിയ മഹാത്മാവാണ് അയ്യന്‍കാളി. ഗോമാംത്സത്തിന്റെ പേരിലും ജാതിയുടെ പേരിലും സംസ്ഥാനത്ത് പലതരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നടക്കുന്നുണ്ട്. ഓണത്തിന്റെ ഐതിഹ്യത്തെ സംബന്ധിച്ച് പുതിയ പല വ്യാഖ്യാനങ്ങളും ഉയരുന്നുണ്ട്. മഹാബലിയല്ല മഹാവിഷ്ണുവാണ് ഓണദിനത്തില്‍ പ്രജകളെ കാണെനെത്തുന്നതെന്നാണ് ഇപ്പോഴുയരുന്ന പുതിയ വാദം. കേരളത്തിലെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുവാന്‍ ചില ശക്തികള്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണിത്. ബോംബയില്‍ മാത്രം നടന്നിരുന്ന നടഗണപതിയെ കടലില്‍ നിമജ്ജനം ചെയ്യുന്ന ആചാരം ഈ അടുത്തകാലത്ത് കേരളത്തിലുമായിട്ടുണ്ട്. ഉത്തരേന്ത്യന്‍ വര്‍ഗീയത മലയാള സംക്കാരത്തില്‍ തിരുകി കയറ്റുന്നതിന്റെ ശ്രമമാണിതെന്നും എം.പി.പറഞ്ഞു. ഏരിയ പ്രസിഡന്റ് സുനില്‍ അക്കര അധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ്, എന്‍.ടി.വേലായുധന്‍, എം.വി.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss