|    Jan 25 Wed, 2017 3:02 am
FLASH NEWS

അയ്യങ്കാളി അനുസ്മരണ സമ്മേളനം 28ന്

Published : 26th August 2016 | Posted By: SMR

ആലപ്പുഴ: അധസ്ഥിത ജനതയുടെ വിമോചനപോരാട്ടവും മഹാത്മ അയ്യങ്കാളിയും എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി മഹാത്മാ അയ്യങ്കാളി അനുസ്മരണ സമ്മേളനം 28ന് ആലപ്പുഴയില്‍ സംഘടിപ്പിക്കും. വൈകീട്ട് നാലിന് വളഞ്ഞവഴി ജങ്ഷനില്‍ (രോഹിത് വെമുല നഗര്‍) നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മയില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, അഡ്വ. വള്ളിക്കുന്നം പ്രസാദ് (പിഡിപി ജനറല്‍ സെക്രട്ടറി), ഒ വാസുദേവന്‍ (കെപിഎംഎസ്), ബിജോയ് ഡേവിഡ് (അസോ. എഡിറ്റര്‍ ഓറാ മാസിക), സുഭാഷ്‌കുമാര്‍ മാങ്കാങ്കുഴി (എയിബസ് ഓര്‍ഗനൈസര്‍), വേണു ചെന്നിത്തല, വി എം ഫഹദ്, കെ എസ് ഷാന്‍, എ സാലിം, എ ബി ഉണ്ണി പങ്കെടുക്കും.
സവര്‍ണജാതി  മേധാവിത്വത്തിന്റെയും അടിമത്വത്തിന്റെയും പിടിയിലമര്‍ന്ന കേരളത്തെ നവോത്ഥാനത്തിലേക്ക് നയിക്കാന്‍ ഒരു നൂറ്റാണ്ടുമുമ്പ് തുല്യതയില്ലാത്ത പോരാട്ടം നയിച്ച വിപ്ലവകാരിയാണ് മഹാത്മ അയ്യങ്കാളി. പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ വില്ലുവണ്ടി സമരം, പൊതു വിദ്യാലയങ്ങളില്‍ അധസ്ഥിത പിന്നാക്കപ്രവേശനത്തിനായി നടത്തിയ ഒരു വര്‍ഷം നീണ്ട കാര്‍ഷക പണിമുടക്ക് സമരം, ഭൂമി ഉടമസ്ഥതയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭം എന്നിവ അതില്‍ പ്രധാനമാണ്.
സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് മഹാത്മ അയ്യങ്കാളിയുടെ സ്മരണകള്‍ കരുത്തുപകരും. പുതിയ ദലിത് തലമുറ സാമൂഹിക ജീവിതത്തില്‍ നിന്നു ബഹിഷ്‌കൃതരാവുന്നു. ഉപജീവനത്തിനായി പരമ്പരാഗതതൊഴില്‍ ചെയ്യുന്നവര്‍ ഗോമാതാവിന്റെ പേരില്‍ ചാട്ടവാറടിയേറ്റുവാങ്ങുന്നു. എങ്കിലും അയ്യന്‍കാളിയുടെ പാതയില്‍ ദലിതുകള്‍ പ്രക്ഷോഭരംഗത്തുണ്ടെന്നത് പുതിയ പ്രതീക്ഷയാണെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക