|    Jul 20 Fri, 2018 10:19 pm
FLASH NEWS

അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത സംഭവം: മന്ത്രി കോളിയൂരില്‍ സന്ദര്‍ശനം നടത്തി

Published : 12th September 2017 | Posted By: fsq

 

വിഴിഞ്ഞം: സാമൂഹിക പരിഷ്‌കര്‍ത്താവായ മഹാത്മ അയ്യന്‍കാളിയുടെ പ്രതിമ തകര്‍ത്ത സംഭവം ഹീനവും അപലനീയവുമായ പ്രവര്‍ത്തിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേരള സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവപൂര്‍വ്വം കാണുന്നതായും മന്ത്രി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. തകര്‍ക്കപ്പെട്ട അയ്യന്‍കാളി പ്രതിമനേരില്‍ കാണാനെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സിപിഎം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാര്‍, കൗണ്‍സിലര്‍ സി സത്യന്‍, പികെഎസ് നേതാക്കളായ വണ്ടിത്തടം മധു, അഡ്വ. പാറവിളവിജയകുമാര്‍, ഡിവൈഎഫ്‌ഐ കോവളം ഏരിയ സെക്രട്ടറി, വി അനൂപ്, കോളിയൂര്‍ സുരേഷ് തുടങ്ങിയവര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു.  അയ്യങ്കാളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ കോളിയൂരില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമയ്ക്ക് നേരെ ഇക്കഴിഞ്ഞ എട്ടിനാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. പ്രതിമയുടെ വലതു കൈയും ഊന്നുവടിയും തകര്‍ക്കുകയും പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന ചെടിച്ചട്ടികള്‍ അടിച്ചു തകര്‍ത്ത്. സമീപമുള്ള ഇരുമ്പ് കൊടിമരം നശിപ്പിക്കാന്‍ ശ്രമിക്കുകയും അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss