|    Dec 14 Fri, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോധ്യ വിഷയം: ബിജെപിക്ക് മാത്രമായി പേറ്റന്റില്ലെന്ന് ഉമാഭാരതി

Published : 27th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യത്തില്‍ ബിജെപിക്ക് മാത്രമായി പേറ്റന്റില്ലെന്നും ഇക്കാര്യത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ അഭിനന്ദിക്കുന്നുവെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ഉദ്ധവ് താക്കറെയെ പൂര്‍ണമനസ്സോടെ അഭിനന്ദിക്കുന്നു. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് പേറ്റന്റൊന്നുമില്ല.
രാമന്‍ എല്ലാവരുടേതുമാണെന്നും ഉമാഭാരതി പറഞ്ഞു. രാമജന്മഭൂമി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി കുറ്റപ്പെടുത്തി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ റാലി നടത്തിയിരുന്നു.
ഇതു ബിജെപിക്ക് ദേശീയതലത്തില്‍ വലിയ ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി ജനങ്ങളെ പറ്റിച്ച കുംഭകര്‍ണനെ ഉണര്‍ത്താനാണ് റാലി എന്നാണ് ഉദ്ധവ് പറഞ്ഞത്. അയോധ്യാ വിഷയം ശിവസേന ഹൈജാക്ക് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബാലിയ എംഎല്‍എ സുരേന്ദ്ര സിങും ശിവസേനയ്‌ക്കെതിരേ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഉമാഭാരതി തന്റെ നിലപാട് വ്യക്തമാക്കിയത്.
രാമക്ഷേത്രം തന്റെ സ്വപ്‌നമാണെന്നും രാമജന്മഭൂമി മുദ്രാവാക്യത്തില്‍ സജീവ പങ്കാളിയായിരുന്നു താനെന്നും ഉമാഭാരതി പ്രതികരിച്ചു. എന്നാല്‍, ഭരണവീഴ്ചകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പതിവുപോലെ രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് എസ്പിയും ബിഎസ്പിയും പ്രതികരിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss