|    Jul 22 Sun, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോധ്യ : പുതിയ നിരീക്ഷകരെ നിയമിച്ചു

Published : 23rd September 2017 | Posted By: fsq

 

അയോധ്യ/ ഫൈസാബാദ്: അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് നിരീക്ഷകരായി രണ്ട്  അഡീഷനല്‍ ജില്ലാ ജഡ്ജിമാരെ നിയമിച്ചു. നിരീക്ഷകരെ ഉടന്‍ നിയമിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതിയാണ് പുതിയ ജഡ്ജിമാരെ നിയമിച്ചത്. ബസ്തി  ജില്ലയിലെ ഇര്‍ഫാര്‍ അഹ്മദ്, ഫൈസാബാദ്  ജില്ലയിലെ അമര്‍ജീത്ത് ത്രിപാഠി എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട അഡീഷനല്‍ ജഡ്ജിമാര്‍. ഇരുവരും നാളെ ചുമതലയേല്‍ക്കുമെന്ന് ഫൈസാബാദ് ഡിവിഷനല്‍ കമ്മീഷണറും തര്‍ക്കപ്രദേശത്തിന്റെ  റിസീവറുമായ മനോജ് മിശ്ര അറിയിച്ചു. നിരീക്ഷകര്‍ രണ്ടാഴ്ച കൂടുമ്പോള്‍ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. നീരീക്ഷകരായ ജഡ്ജിമാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 11നാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. 2003ല്‍ നിയമിതരായ ടി എം ഖാന്‍ എസ് കെ സിങ് എന്നിവരായിരുന്നു ഇതിനു മുമ്പുള്ള നിരീക്ഷകര്‍. ഇവരില്‍ ഒരാള്‍  വിരമിക്കുകയും മറ്റൊരാള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തതോടെയാണ് നിരീക്ഷകരുടെ സ്ഥാനത്ത് ഒഴിവുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss