|    Dec 11 Tue, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോധ്യ: ജഡ്ജിമാരെ കോണ്‍ഗ്രസ് പേടിപ്പിക്കുകയാണെന്നു നരേന്ദ്രമോദി

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രിംകോടതി മുമ്പാകെയുള്ള കേസില്‍ ജഡ്ജിമാരെ കോ ണ്‍ഗ്രസ് പേടിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജസ്ഥാനിലെ ആല്‍വാറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. ഈ കേസ് അടുത്തവര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിവയ്ക്കണമെന്നാണു കോണ്‍ഗ്രസ് കോടതിയോട് ആവശ്യപ്പെടുന്നത്. അതിനു വേണ്ടി ജഡ്ജിമാരെ ഇംപീച്ച്മെന്റിന് വിധേയമാക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണിമുഴക്കുകയാണ്.
നിയമവ്യവസ്ഥയെ ഭയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. എന്നാല്‍, മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കപില്‍ സിബല്‍ രംഗത്തുവന്നു. അയോധ്യാ കേസില്‍ കോണ്‍ഗ്രസ് ഒരു നിലയ്ക്കും കക്ഷിയല്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഇടപെടേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യാ കേസിന് പ്രത്യേക മുന്‍ഗണന ആവശ്യമില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതാണ്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തുകയാണെങ്കിലോ അവര്‍ക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടെങ്കിലോ തുറന്നുപറയാന്‍ ജഡ്ജിമാര്‍ തന്നെ കഴിവുള്ളവരാണ്. ആരാണു കള്ളംപറയുന്നതെന്നു രാജ്യത്തിന് അറിയുമെന്നും സിബല്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss