|    Dec 10 Mon, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അയോധ്യ: ക്ഷേത്രം പണിഞ്ഞ് മുസ്‌ലിംകളെ ജീവിക്കാന്‍ അനുവദിക്കണം

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതുവഴി മുസ്‌ലിംകള്‍ക്ക് സമാധാനപരമായും അഭിമാനത്തോടെയും ജീവിക്കാമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഖൈറുല്‍ ഹസന്‍ റിസ്‌വി. സമുദായങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്താന്‍ തര്‍ക്കം ഉടനെ പരിഹരിക്കണം. അയോധ്യാ കേസില്‍ കമ്മീഷന്റെ ഇടപെടല്‍ ചില മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 14നു ചേരുന്ന യോഗം കേസില്‍ വേഗം വാദം കേള്‍ക്കുന്നതിനു സുപ്രിംകോടതിയെ സമീപിക്കണമോ എന്നു കമ്മീഷന്‍ തീരുമാനിക്കും. മുസ്‌ലിം സമുദായം ഭീതിയിലാണ് കഴിയുന്നതെന്ന് ദേശീയ ന്യൂനപക്ഷക്ഷേമ സംഘടനയും മറ്റു ചില സംഘടനകളും കമ്മീഷന് അയച്ച റിപോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് കമ്മീഷനോട് സംഘടനകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss