|    Nov 21 Wed, 2018 11:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോധ്യ കേസ്: സ്ഥിതി ആശങ്കാജനകം- സിപിഎം

Published : 6th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് പരിഗണിക്കുന്നത് നീട്ടിവച്ച സുപ്രിംകോടതി തീരുമാനത്തെ തുടര്‍ന്ന് രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നു സിപിഎം. ബാബരി മസ്ജിദ് തകര്‍ത്ത 1992ലെ സ്ഥിതിഗതികള്‍ ആവര്‍ത്തിക്കുമെന്നാണ് ബിജെപി, ആര്‍എസ്എസ് നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തുന്ന ഭയാനകമായ പ്രസ്താവനകള്‍. അയോധ്യ വിഷയത്തില്‍ സുപ്രിംകോടതി വിധി അനുസരിക്കുമെന്നു ബിജെപി നേരത്തേ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി മലക്കംമറിയുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനു പുതിയ നിയമം കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ഇതു ജുഡീഷ്യല്‍ നടപടിക്രമങ്ങളെ അട്ടിമറിക്കുന്നതിനു തുല്യമാണ്. ഇതു ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍, നിയമവിരുദ്ധമാണ്. ഈ സമയത്ത് അയോധ്യാ വിഷയം ഉയര്‍ത്തി രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ആര്‍എസ്എസ് ഉയര്‍ത്തുന്നത് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. അതിന്റെ അനന്തരം ഭീകരമായിരിക്കും. എല്ലാ മേഖലയിലും പരാജയപ്പെട്ട മോദി ഭരണത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനും ഹിന്ദുത്വ വര്‍ഗീയ വോട്ടുബാങ്ക് ഏകീകരിക്കാനുമുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇതു രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ഗുരുതരമായി ബാധിക്കും. രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കുന്ന ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനം വിശ്വസ്തതയോടെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss