|    Aug 21 Mon, 2017 8:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അയോധ്യാ ഭൂമി കേസ് മൂന്നംഗ ബെഞ്ചിന്

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ പരാതികളില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരുമുണ്ട്. 2.77 ഏക്കറുള്ള അയോധ്യയിലെ ഭൂമി മൂന്നായി വിഭജിക്കണമെന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ ഉത്തരവ്. സുന്നി വഖ്ഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ക്കായി ഭൂമി തിരിക്കാനായിരുന്നു തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക