|    Oct 19 Fri, 2018 12:08 pm
FLASH NEWS
Home   >  National   >  

അയോധ്യയില്‍ രാമക്ഷേത്രം 2019നു മുമ്പ് പണിയുമെന്ന് മന്ത്രി

Published : 30th September 2017 | Posted By: shins

ലക്‌നോ: 2019നു മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ്‌നാഥ് സിങ്. രാജ്യത്തെ സാഹചര്യം മാറിയെന്നും നേരത്തേ രാമക്ഷേത്രം നിര്‍മിക്കുന്നത് എതിര്‍ത്തിരുന്നവര്‍ പോലും ഇപ്പോള്‍ ക്ഷേത്രം നിര്‍മിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മോദി പ്രധാനമന്ത്രിയാവുമെന്ന് പ്രവചിച്ച സ്വാമി ബ്രഹ്മ യോഗാനന്ദ രാമക്ഷേത്രം 2019നു മുമ്പ് പണിതീര്‍ക്കുമെന്നും പ്രവചിച്ചിരിക്കുകയാണെന്നും മന്ത്രി പറയുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂലൈയില്‍ മൂന്നു ട്രക്കുകളിലായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കല്ലുകള്‍ ഇറക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss