|    Aug 23 Wed, 2017 5:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ല: ശിയാ വഖ്ഫ് ബോര്‍ഡ്‌

Published : 9th August 2017 | Posted By: fsq

ന്യൂഡല്‍ഹി: അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനു സമീപം രാമക്ഷേത്രം നിര്‍മിക്കുന്നതിന് എതിര്‍പ്പില്ലെന്ന നിലപാടുമായി ശിയാ വഖ്ഫ് ബോര്‍ഡ്. ബാബരി പള്ളി നിലനിന്ന ഭൂമിയില്‍ നിന്ന് ഉചിതമായ സ്ഥലത്ത്, മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വേണമെങ്കില്‍ അവിടെ തന്നെ ക്ഷേത്രം നിര്‍മിക്കാമെന്ന നിലപാട് ശിയാ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈയൊരു നിലപാട് സ്വീകരിക്കുന്നതെന്നുമാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, എം അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ശിയാ വഖ്ഫ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം കോടതിക്കു പുറത്തുവച്ച് പരിഹരിക്കണമെന്ന നിലപാടും ശിയാ വഖ്ഫ് ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. പള്ളി നിലനിന്ന ഭൂമി ശിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന്റേത് ആയതിനാല്‍ പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങാനുള്ള അവകാശവും ബോര്‍ഡിനുണ്ട്.  ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വെള്ളിയാഴ്ച വാദംകേള്‍ക്കാനിരിക്കെയാണ് ബോര്‍ഡിന്റെ നടപടി.  ഉടമസ്ഥാവകാശ കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവില്ലെന്നും കോടതി മുഖാന്തരം മാത്രമേ പരിഹരിക്കാന്‍ പാടുള്ളൂവെന്നുമുള്ള കേസിലെ ഹരജിക്കാരായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിനു വിരുദ്ധമാണ് ശിയാ ബോര്‍ഡിന്റെ സത്യവാങ്മൂലം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക