|    Mar 24 Fri, 2017 9:23 pm
FLASH NEWS

അയോധ്യയിലെ 25 ആരാധനാലയങ്ങള്‍ ജീര്‍ണാവസ്ഥയില്‍

Published : 27th August 2016 | Posted By: SMR

അയോധ്യ: അയോധ്യയിലെ ജീര്‍ണാവസ്ഥയിലുള്ള 25 ആരാധനാലയങ്ങള്‍ അപകടാവസ്ഥയിലാണെന്നും അവിടങ്ങളില്‍  ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം. കഴിഞ്ഞയാഴ്ച ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചിരുന്നു. ഇത്തരത്തില്‍ അയോധ്യയില്‍ 174 കെട്ടിടങ്ങളുണ്ടെന്ന് അയോധ്യ മുനിസിപ്പല്‍ ബോര്‍ഡ് കണ്ടെത്തി.
എന്നാല്‍, 25 എണ്ണം മാത്രമാണ് അപകടകരമാണെന്ന് പ്രഖ്യാപിച്ചത്. ജീര്‍ണിച്ച കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയോ പുരോഹിതന്മാരുടെയും മാനേജിങ് കമ്മിറ്റിയുടെയോ അഭിപ്രായ പ്രകാരം നടപടി സ്വീകരിക്കുകയോ വേണമെന്ന് ഫൈസാബാദ് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി കെ പാണ്ഡെ ആവശ്യപ്പെട്ടു. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് നിര്‍മ്മിച്ച ‘ആലംഗിരി മസ്ജിദും’ അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍പ്പെടും.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക