|    Nov 18 Sun, 2018 1:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം: ഡല്‍ഹിയില്‍ സന്ന്യാസിമാരുടെ ദ്വിദിന സമ്മേളനം

Published : 5th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഡല്‍ഹിയില്‍ സംഘപരിവാര സന്ന്യാസിമാരുടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗം ആരംഭിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 3,000ഓളം വരുന്ന സംഘപരിവാര സന്ന്യാസിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ബംഗളൂരു ആശ്രമത്തില്‍ നിന്ന് അറിയിച്ചു. ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ജനുവരിയിലേക്ക് മാറ്റിവച്ച സുപ്രിംകോടതി വിധിയെ സന്ന്യാസിമാര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സുപ്രിംകോടതി ഹിന്ദുക്കളുടെ വികാരം മാനിച്ചില്ലെന്നും ഇപ്പോള്‍ പന്ത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നുമാണ് അഖില്‍ ഭാരതീയ സാന്റ് സമിതി ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞത്. യോഗത്തിന്റെ പ്രധാന അജണ്ട അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഓഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താനാണെന്ന് ന്യാസ് പരിഷത്ത് പ്രസിഡന്റ് രാംവിലാസ് വേദാന്തി പറഞ്ഞു.
ക്ഷേത്ര നിര്‍മാണത്തിന് കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഡിസംബര്‍ ആറിന് നിര്‍മാണ പ്രഖ്യാപനം നടത്തുമെന്ന് വിഎച്ച്പി നേതാവ് സ്വാധി പ്രാച്ഛി പറഞ്ഞു. വിഷയത്തില്‍ സുപ്രിംകോടതി വേഗത്തില്‍ വിധിപറയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്ന് ബാബ രാംദേവും വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss