|    Oct 19 Fri, 2018 3:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോധ്യയിലെ തര്‍ക്കപ്രദേശത്ത് രണ്ട് നിരീക്ഷകരെ നിയമിക്കാന്‍ ഉത്തരവ്

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തര്‍ക്കം നിലനില്‍ക്കുന്ന ബാബരി മസ്ജിദ് – രാമജന്മഭൂമി പ്രദേശത്ത് മേല്‍നോട്ടം നിര്‍വഹിക്കുന്നതിന് രണ്ട് അഡീഷനല്‍ ജില്ലാ ജഡ്ജിമാരെ നിരീക്ഷകരായി നിയമിക്കാന്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. പത്ത് ദിവസത്തിനകം നിയമനം നടത്താനാണ് നിര്‍ദേശം. നിലവിലുള്ള രണ്ട് നിരീക്ഷകരില്‍ ഒരംഗം റിട്ടയര്‍ ചെയ്യുകയും  രണ്ടാമത്തെ അംഗം ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രിക്ക് വേണ്ടി സീനിയര്‍  അഡ്വക്കറ്റ് രാകേഷ് ദ്വിവേദിയാണ് ഇക്കാര്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചില്‍ ഉന്നയിച്ചത്. നിരീക്ഷകരായി നിയമിക്കാവുന്ന അഡീഷനല്‍ ജില്ലാ ജഡ്ജിമാരുടെയും സ്‌പെഷ്യല്‍ ജഡ്ജിമാരുടെയും പട്ടികയും അദ്ദേഹം സമര്‍പ്പിച്ചു. പട്ടിക നീണ്ടതാണെന്നും രണ്ട് നിരീക്ഷകരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദേശം  ചെയ്യുന്നതാണ് നല്ലതെന്നും ചീഫ് ജസ്റ്റിസ, ്ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.2003ല്‍ നിയമിതരായ ടി എം ഖാനും എസ്‌കെ സിംഗുമാണ് ഇതുവരെ നിരീക്ഷകരായി തുടര്‍ന്നതെന്ന് അറിയിച്ച അഭിഭാഷകന്‍ കപില്‍ സിബല്‍ അവരോട് തുടരാന്‍ ആവശ്യപ്പെടാമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, സര്‍വീസില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനാവില്ലെന്ന്് വ്യക്തമാക്കിയ ബെഞ്ച്് ഹൈക്കോടതി ജഡ്ജിക്ക്് എല്ലാ  നിരീക്ഷണവും പ്രായോഗികമല്ലെന്നും പറഞ്ഞു.ദീര്‍ഘകാലമായി നിലനില്‍ക്കുന്ന രാമജന്മഭൂമി – ബാബരി മസ്ജിദ് ഉടമാവകാശ തര്‍ക്കത്തില്‍ ഡിസംബര്‍ അഞ്ചിന്  അന്തിമ വിചാരണ ആരംഭിക്കുമെന്ന് ആഗസ്ത് 11ന് സുപ്രിംകോടതി പ്രഖ്യാപിച്ചിരുന്നു. ബാബരി മസ്ജിദ് പ്രദേശം മൂന്നായി വിഭജിച്ച് മുസ്‌ലിംകള്‍ക്കും രാം ലല്ലക്കും നിര്‍മോഹി അഖാറയക്കുമായി നല്‍കാനായിരുന്നു 2010ലെ അലഹബാദ് ഹൈക്കോടതി വിധി. ഈ വിധിക്കെതിരേ നാല് സിവില്‍ കേസുകളിലായി ഫയല്‍ ചെയ്ത 13 അപ്പീലുകളാണ് വിചാരണ ആരംഭിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss