|    Dec 11 Tue, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അയോഗ്യത: കെ എം ഷാജി സുപ്രിംകോടതിയെ സമീപിച്ചു

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യത കല്‍പിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി സുപ്രിംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പു വിജയം റദ്ദാക്കാനോ നിയമസഭാംഗങ്ങളെ അയോഗ്യരാക്കാനോ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
അഴീക്കോട് എംഎല്‍എയായ ഷാജി തിരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയത പ്രചരിപ്പിച്ചെന്ന എതിര്‍ സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിന്റെ ഹരജി പരിഗണിച്ച് ഈ മാസം 9നാണ് ഹൈക്കോടതി ഷാജിയുടെ വിജയം അസാധുവാക്കിയത്. എന്നാല്‍, സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി തന്നെ രണ്ടാഴ്ചത്തേക്കു സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേ കാലാവധി തീരും മുന്‍പ് സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി നേടാനാണ് ഷാജി ഹരജി നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss