|    May 26 Fri, 2017 11:05 am
FLASH NEWS

അയിഷയെ കണ്‍കുളിര്‍ക്കെ കണ്ട് ആ മാതാവ് മടങ്ങി; ഒപ്പം വിവാദങ്ങളും

Published : 1st August 2016 | Posted By: SMR

മഞ്ചേരി: അവസാനം ആ അമ്മ വന്നു. എന്നാല്‍, ഇത്തവണ ഹേബിയസ് കോര്‍പസോ പരാതികളോ കേസുകളോ ഒന്നും ഇല്ലാതെയായിരുന്നു തന്റെ  മകളായ അയിഷ എന്ന അപര്‍ണയെ കാണാന്‍ മഞ്ചേരിയിലെത്തിയത്.
മകളെ കാണണമെന്നാവശ്യപ്പെട്ടതോടെ മഞ്ചേരി സിഐ സണ്ണി ചാക്കോയാണ് ഇരുവര്‍ക്കും അവസരമൊരുക്കിയത്. ഇവര്‍ക്കൊപ്പം അയിഷയുടെ ജീവിതപങ്കാളിയെയും വരുത്തിച്ചതോടെ സിഐ ഓഫിസ് ഒരു മാതാവിന്റെ അനുഗ്രഹം നേടാനുള്ള ദമ്പതികളുടെ വേദി കൂടിയായി മാറി. ഇന്നലെ 11 മണിയോടെയാണ് അയിഷയുടെ മാതാവ് മഞ്ചേരിയിലെത്തിയത്. കുടെ ബന്ധുക്കളുമുണ്ടായിരുന്നു.
ശേഷം അയിഷയുടെ ജീവിതപങ്കാളി മലപ്പുറം സ്വദേശിയായ യുവാവും സഹോദരനും ഒത്തു ചേര്‍ന്നു. യുവാവിനെയും അയിഷയെയും കണ്ടതോടെ തന്നെ ആ മാതൃഹൃദയം അലിഞ്ഞിരുന്നു. കുടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ തലയില്‍ കൈവച്ചുകൊണ്ട് ആ മാതാവ് പറഞ്ഞു. ഈ കുട്ടിയാണ് സത്യം നിങ്ങളെ ഞാന്‍ ഒരിക്കലും വേര്‍പിരിക്കില്ല. എനിക്കൊരു പരാതിയും ഇനിയുണ്ടാവില്ല. നിങ്ങളുടെ ഇഷ്ടപ്രകാരം ജീവിച്ചോളു. ഞാനതിനൊരു തടസ്സമാവില്ല.   മരുമകനെ ഏറെ ഇഷ്ടപ്പെട്ടുവെന്നും മാതാവിന്റെ സമീപനത്തില്‍ വ്യക്തമായി.


ALSO READ

” തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ.”

ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന വിവാദമാവുന്നു.

CLICK HERE TO READ


തന്നെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മനസ്സിലായപ്പോള്‍ മകള്‍ സുരക്ഷിതയാണെന്ന് ബോധ്യപ്പെട്ടു. രണ്ടുപേരും ഇടയ്ക്കിടെ തന്നെ കാണാന്‍ വരണമെന്നും കൂടിക്കാഴ്ചയുടെ അവസാന സമയത്ത് അമ്മ ആശ്യപ്പെട്ടു. ഒരു മണിയോടെ അയിഷയുടെ മാതാവും ബന്ധുക്കളും നാട്ടിലേക്കും അയിഷ മഞ്ചേരി ചെരണിയിലെ സത്യസരണിയിലേക്കും തിരിച്ചതോടെ മാസങ്ങളായി നീണ്ടുനിന്ന കുപ്രചാരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പരിസമാപ്തിയായി.
അതിനൊപ്പം എട്ടാംക്ലാസ് മുതല്‍ ഇസ്‌ലാമികവിശ്വാസം ഉള്‍ക്കൊണ്ട് ജീവിക്കുന്ന അപര്‍ണ എന്ന അയിഷ കുടുംബത്തിന്റെ പിന്തുണയും കൂടി ലഭിച്ചതോടെ കൂടുതല്‍ സന്തോഷവതിയായി. കഴിഞ്ഞ ഏപ്രിലിലാണ് അയിഷ മതപഠനത്തിനായി ഹൈക്കോടതി മുഖാന്തിരം സത്യസരണിയിലെത്തുന്നത്.തുടര്‍ന്ന് സംഘപരിവാര കേന്ദ്രങ്ങള്‍ സ്ഥാപനത്തിനെതിരേ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
അയിഷയും ബന്ധുക്കളും ഒത്തുചേര്‍ന്നതോടെ മതസ്പര്‍ധ വച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് പോലിസ് സാന്നിധ്യത്തി ല്‍ തകര്‍ന്നടിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day