|    Jun 23 Sat, 2018 9:52 pm
FLASH NEWS

അയിലക്കുന്ന് മണ്ണെടുത്ത് നശിപ്പിക്കുന്നു

Published : 11th February 2018 | Posted By: kasim kzm

ആനക്കര: കോട്ടപ്പാടം അയിലകുന്ന് മണ്ണെടുത്തു നശിപ്പിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്.  നേരത്തെ തന്നെ കല്ല് വെട്ടി കുന്ന് ഏറെക്കുറെ നശോന്മുഖമായിരിക്കുകയാണ്. ഇപ്പോ ള്‍ മണ്ണെടുക്കാനും തുടങ്ങിയതോടെ പരിസ്ഥിതി പ്രശ്‌നം രൂക്ഷമാവുകയാണ്.  കുന്നിടിക്കുന്നതിനെതിരേ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മണ്ണെടുക്കാന്‍ 17 വരെ അനുമതി നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്. എന്നാല്‍ അനുവദിച്ചതിലും എത്രയോ മടങ്ങ് മണ്ണ് ഇവിടെ നിന്നും കടത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. അവശേഷിക്കുന്ന കുന്നെങ്കിലും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൃശൂര്‍, മലപ്പുറം ജില്ലകളിലേക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വലിയ ലോറിയില്‍ മണ്ണ് നിറച്ചു കൊണ്ട് പോകുന്നത്, 10 മുതല്‍ 20 വരെ ലോഡുകള്‍ ദിവസവും കടത്തുന്നുണ്ട്. നിര്‍മാണ പ്രവൃത്തിയുടെ പെര്‍മിറ്റ് ഉണ്ടാക്കി സ്വകാര്യ വ്യക്തികളുടെ പറമ്പുകളും പാടങ്ങളും നികത്തനാണ് ഇവിടെ നിന്ന് മണ്ണെടുക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss