|    Jun 26 Tue, 2018 1:17 am
FLASH NEWS

അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് കഥകളിമേള ഇന്നു മുതല്‍

Published : 9th January 2017 | Posted By: fsq

പത്തനംതിട്ട: ജില്ലാ കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ 15 വരെ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്തു കഥകളിമേള നടക്കും. കഥകളി ക്ലബിന്റെ നേതൃത്വത്തിലുള്ള പത്താമത് മേളയാണ് ഇത്തവണ നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  രാവിലെ 10 ന് മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ കഥകളി മേള ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അധ്യക്ഷത വഹിക്കും. ക്ലബിന്റെ നാട്യഭാരതി അവാര്‍ഡ് പ്രശസ്ത കഥകളി ചുട്ടി ആര്‍ട്ടിസ്റ്റ് ചിങ്ങോലി പുരുഷോത്തമന് നല്‍കി ആദരിക്കും. ക്ലബ് സെക്രട്ടറി വി. ആര്‍. വിമല്‍രാജ് രചിച്ച ‘കഥകളിയുടെ കഥകള്‍ ‘ (ഏഴാം ഭാഗം) ചടങ്ങില്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ പ്രകാശനം ചെയ്യും. 11.30 മുതല്‍ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി എന്നീ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി കഥകളി ആസ്വാദന കളരി നടത്തും. നളചരിതം കഥകളിയിലെ ‘പ്രലോഭനം’ ‘കേശിനീമൊഴി’ എന്നീ രംഗങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം ആറിന് കെ. എല്‍. കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ചുവന്ന താടിപുറപ്പാടോടുകൂടി രാവണോത്ഭവം കഥകളി അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും വൈകുന്നേരം കഥകളി അവതരണം ഉണ്ടാകും. 2 ന് രാവിലെ 10.30 ന് നടക്കുന്ന കഥകളി ആസ്വാദന കളരി പത്തനംതിട്ട ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. പി. പി. രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കും. 13 ന് രാവിലെ 11 മുതല്‍ നടക്കുന്ന ക്ലാസിക്കല്‍ കലാസ്വാദന കളരി ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്യും. ക്ലബ് വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ അധ്യക്ഷത വഹിക്കും. 11 മുതല്‍ കലാമണ്ഡലം അഞ്ജു രാജീവും സംഘവും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ 14 ന് രാവിലെ 10 മുതല്‍ നടക്കുന്ന ക്ലാസിക്കല്‍ കലാമത്സരങ്ങള്‍ കോന്നിയൂര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം. അയ്യപ്പന്‍കുട്ടി അധ്യക്ഷത വഹിക്കും. 2 മുതല്‍ ചെറുകോല്‍പ്പുഴ നാട്യഭാരതി കഥകളി സെന്ററില്‍ നവമാധ്യമ സുഹൃദ് സംഗമം നടക്കും. വൈകുന്നേരം നാലുമുതല്‍ കോട്ടയം കഥകളിലെ തൗരത്രിക സൗന്ദര്യത്തെക്കുറിച്ച് സെമിനാര്‍ നടക്കും. 15 ന് രാവിലെ 10 ന് നടക്കുന്ന കലാമണ്ഡലം ഹൈദര്‍ അലി സ്മാരക അഖില കേരള കഥകളി ക്വിസ് മത്സരം മാതൃഭൂമി ന്യൂസ് എഡിറ്റര്‍ റ്റി. കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജി. ജയറാം അധ്യക്ഷത വഹിക്കും. വൈകുന്നേരം 5.30 ന് കഥകളിമേള സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി പി. എസ്. നായര്‍ അധ്യക്ഷത വഹിക്കും. വി. ആര്‍. വിമല്‍രാജ്, ഏലൂര്‍ ബിജു എന്നിവര്‍ക്ക് യഥാക്രമം അയിരൂര്‍ രാമന്‍പിള്ള, അയിരൂര്‍ സദാശിവന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. റിട്ടയേഡ് ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss