|    Oct 20 Sat, 2018 5:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അയല്‍സംസ്ഥാനങ്ങളില്‍ നിന്നു മില്‍മ വാങ്ങുന്നത് 2.5 ലക്ഷം ലിറ്റര്‍ പാല്‍

Published : 14th September 2017 | Posted By: fsq

 

എ എം ഷമീര്‍ അഹ്മദ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണത്തിനായി മില്‍മ ഇതരസംസ്ഥാനങ്ങളിലെ ഫാമുകളില്‍നിന്നു പ്രതിദിനം വാങ്ങുന്നത് 2.5 ലക്ഷം ലിറ്റര്‍ പാല്‍. ആഭ്യന്തര വിപണിയില്‍ നിന്നു വാങ്ങുന്ന പാല്‍ വിതരണത്തിനു തികയാത്ത സാഹചര്യത്തിലാണ് ഇത്രയും ലിറ്റര്‍ അധികമായി വാങ്ങുന്നത്. മില്‍മയ്ക്ക് പുറമേ 12ഓളം ഇതരസംസ്ഥാന ബ്രാന്‍ഡുകളും കേരള വിപണിയില്‍ ലഭ്യമാണ്. സ്വകാര്യ ഏജന്‍സികള്‍ വഴി വിതരണം നടക്കുന്ന ഈ ബ്രാന്‍ഡുകളുടെ ഔദ്യോഗിക കണക്കുകള്‍ ക്ഷീരവകുപ്പിനു ലഭ്യമല്ല. എങ്കിലും ഇതുകൂടി പരിഗണിച്ചാല്‍ പ്രതിദിനം അഞ്ചു ലക്ഷം ലിറ്റര്‍ പാലാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് ഒഴുകുന്നത്. സംസ്ഥാനത്തിന്റെ ക്ഷീരോല്‍പാദനശേഷി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുമ്പോഴും പാലിന്റെ ആവശ്യത്തി ല്‍ ഓരോ വര്‍ഷവും വലിയ വര്‍ധനയുണ്ടാവുന്നതായി ക്ഷീരവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ക്ഷീരസംഘങ്ങള്‍ വഴി പ്രതിദിനം 16.24 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നു. 2017 ജനുവരിയില്‍ ഇത് 16.68 ലക്ഷം ലിറ്ററായി ഉയര്‍ന്നു. പ്രതിദിനം 44,000 ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കാനായി. എന്നാല്‍, ഈ വര്‍ധനയുടെ ഗുണം മില്‍മയ്ക്ക് ലഭിക്കുന്നില്ല. 2016ല്‍ 2.2 ലിറ്റര്‍ ലക്ഷം ലിറ്റര്‍ വാങ്ങിയ സ്ഥാനത്താണ് ഇപ്പോള്‍ 2.5 ലിറ്റര്‍ വാങ്ങുന്നത്. ഈ ഓണക്കാലത്ത് ഇത് 3.9 ലിറ്ററായി വീണ്ടും വര്‍ധിച്ചു. ഇതരസംസ്ഥാന ബ്രാന്‍ഡുകളുടെ വില്‍പന കൂടിയിട്ടും കവര്‍പാലിന് തിരുവോണദിനത്തില്‍പോലും ക്ഷാമമുണ്ടായി. അതിനിടെ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മുഴുവന്‍ പാലിന്റെയും ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം നിലവിലില്ലാത്തത് വ്യാജന്‍മാര്‍ക്ക് സഹായകമാവുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss