|    Oct 22 Mon, 2018 1:04 am
FLASH NEWS

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസ് : പ്രതികളെ വെറുതെവിട്ടു

Published : 21st September 2017 | Posted By: fsq

 

മാവേലിക്കര: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. പുതുപ്പള്ളി, തെക്കു കൊച്ചുമുറിയില്‍, തോണ്ട്തറ പടീറ്റതില്‍ വീട്ടില്‍ സോമനെ (52)  കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്്. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളെയും 7ാം പ്രതിയെയും വെറുതെ വിട്ടു മാവേലിക്കര അഡീഷനല്‍ സെഷന്‍സ് -3, ജഡ്ജി ജി അനില്‍ കുമാറാണ് ഉത്തരവിട്ടത്്. ഒന്നാം പ്രതി പുതുപ്പള്ളി, തെക്കു കൊച്ചുമുറിയില്‍, നടേശേരി പടീറ്റതില് വീട്ടില്‍ അജിത് (30), രണ്ടാം പ്രതി, തെക്കു കൊച്ചുമുറിയില്‍, പനംപ്ലാ-വില്‍ തറയില്‍, അനീഷ് (30), മൂന്നാം പ്രതി, തെക്കു കൊച്ചുമുറിയില്‍,  ആനക്കുന്നേല്‍ മുക്കില്‍, കൊച്ചയ്യത്തു പടീറ്റതില്‍ വീട്ടില്‍, നവാസ് (29), നാലാം പ്രതി തെക്കു കൊച്ചുമുറിയില്‍, മാമച്ചന്‍ തറ വടക്കതില്‍ വീട്ടില്‍, ശ്രീജിത് (28), അഞ്ചാം പ്രതി, തെക്കു കൊച്ചുമുറിയില്‍,  ചീനത്തറയില്‍ പുത്തന്‍ വീട്ടില്‍ സുനില്‍ എന്നു വിളിക്കുന്ന അനില്‍കുമാര്‍ (31), ഏഴാം പ്രതി പ്രയാര്‍ വടക്കും മുറിയില്‍ ദേവികുളങ്ങര, മങ്കടശ്ശേരില്‍ കിഴക്കതില്‍, പച്ച മനീഷ് എന്നു വിളിക്കുന്ന മനീഷ് (30) എന്നിവരെയാണ് കേസില്‍ കുറ്റക്കാരല്ലായെന്നു കണ്ട് വെറുതെ വിട്ടത്.  പ്രതികള്‍ക്ക് സോമനോടുള്ള മുന്‍ വിരോധം നിമിത്തം 2009 സപ്തംബര്‍ ഒന്നിന് വൈകീട്ട് ആറോട്കൂടി പുതുപ്പള്ളി തെക്ക് ആഞ്ഞിലിമൂട് ജങ്ഷനില്‍  സോമന്റെ വീടിന് സമീപം പ്രതികള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്.  പ്രതികള്‍ക്ക് വേണ്ടി അഡ്വ. മുട്ടം നാസര്‍, അഡ്വ. എസ് രമണന്‍ പിള്ള, അഡ്വ. ജോര്‍ജ് വര്‍ഗീസ്, അഡ്വ. ടി രാധ, അഡ്വ. ഗോപകുമാര്‍ ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss