|    Oct 21 Sun, 2018 1:20 am
FLASH NEWS

അയല്‍വാസികളുടെ വിയോഗത്തില്‍ നടുങ്ങി നാട്‌

Published : 14th September 2017 | Posted By: fsq

 

പേരാമ്പ്ര: സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളുടെ ദാരുണാന്ത്യത്തില്‍ പേരാമ്പ്രതേങ്ങി. പേരാമ്പ്ര ടാക്‌സി സ്റ്റാന്റില്‍ ഡ്രൈവറായ ഫഹദും കോണ്‍ട്രാക്ടറായി പ്രവര്‍ത്തിക്കുന്ന ശ്രീകാന്തും ഉറ്റ സുഹൃത്തുക്കളും അയല്‍വാസികളും എന്നതിലപ്പുറം പരസ്പരം മനസ് തുറന്ന് കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന മനസ്ഥിതിയുളളവരായിരുന്നു. ബില്‍ഡിംഗ് കോണ്‍ട്രാക്ടറായിരുന്ന ശ്രീകാന്ത് ഡ്രൈവറായി എന്നും ഫഹദിനെയാണ് ഒപ്പം കൂട്ടാറ്. ടാക്‌സി സ്റ്റാന്റില്‍ നിന്നും ഇന്നലെ വൈകിട്ട് 4.50 ന് സാധാരണ പോകുന്ന കാര്‍ ഒഴിവാക്കി സ്വിഫ്റ്റ് കാറില്‍ ബാംഗ്ഗൂരിലേക്ക് പോകുകയായിരുന്നു. സംസ്ഥാന പാതയില്‍ കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വെച്ച് കുറ്റിയാടി നിന്നും ഉള്ള്യേരിക്കു പോകുന്ന സിനുദാന്‍ ബസില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് കാറില്‍ നിന്ന് ഇരുവരേയും പുറത്തെടുത്തത്.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കുറഞ്ഞ കാലം കൊണ്ട് എല്ലാവരിലും വിശ്വാസം നേടിയ ശ്രീകാന്ത് നിരവധി തൊഴിലാളികള്‍ക്ക് അത്താണിയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മാര്‍ബിള്‍ എടുക്കുന്നതിനായിട്ടാണ് സുഹൃത്തിനെയും കൂട്ടി പുറപ്പെട്ടത്. ഇരുവരേയും പുറത്തെടുക്കാന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ഏറെ പ്രയത്‌നിച്ചു. ഫഹദിന്റെയും ശ്രീകാന്തിന്റെ മൃതശരീരങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ശ്രീകാന്തിനെ വീട്ടുവളപ്പിലും ഫഹദിനെ ചേനോളി പളളി ഖബര്‍സ്ഥാനിലും മറവു ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss