|    Jan 17 Tue, 2017 6:26 am
FLASH NEWS

അയലയേക്കാള്‍ വിലക്കുറവ്, കോഴിക്കോട്ട് ആകോലി പ്രേമികള്‍ ആവേശത്തില്‍

Published : 8th September 2016 | Posted By: mi.ptk

14269822_1781785732105204_1523553682_nകോഴിക്കോട്: മീന്‍ബിരിയാണിയും മീന്‍ മുളകിട്ടതും പൊരിച്ചമീനുമൊക്കെ എറെ ഇഷ്ടമുള്ള കോഴിക്കോട്ടുകാര്‍ ആകെ ആവേശത്തിലാണ്. കിലോയ്ക്ക്  അറുനൂറും എഴുന്നൂറുമൊക്കെയുണ്ടായിരുന്ന ആകോലിക്ക്  കാര്യമായി വിലയിടിഞ്ഞിരിക്കുകയാണ് കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും മാര്‍ക്കറ്റുകളില്‍. വലിയ അയലയ്ക്ക് കിലോ ഇരുന്നൂറിലേറെ കൊടുക്കേണ്ടി വരുമ്പോള്‍ നൂറ്റി നാല്‍പ്പതു മുതല്‍ നൂറ്റിയറുപതുവരെ കൊടുത്താല്‍ ഒരു കിലോ ആകോലി വീട്ടില്‍ക്കൊണ്ടുപോകാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ചെറിയ സൈസിലുള്ള കറുത്ത ആകോലിയാണ് ഈ വിലയ്ക്ക്  ലഭിക്കുന്നത്. ഒരു കിലോയ്ക്ക് 12 എണ്ണം വരെ ലഭിക്കുന്ന സൈസിലുള്ളത്. ചെറുതാണെന്ന ഒറ്റപ്രശ്‌നമേയുള്ളൂവെങ്കിലും ആകോലിക്കെന്ത് വലിപ്പച്ചെറുപ്പം എന്നു ചോദിക്കുന്നവരാണ് ഏറെ. രുചിയില്‍ വലുതിനും ചെറുതിനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് പലരും പറയുന്നത്. കോഴിക്കോട്ടെത്തുന്ന ആകോലിയില്‍ നല്ലൊരു ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കേന്ദ്രസമുദ്രമല്‍സ്യ ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് ഈയാഴ്ച കാര്യമായി ആകോലി വലയിലായത് ഗുജറാത്തിലെ വെരാവല്‍ ഭിഡിയയില്‍ നിന്നാണ്.
14256772_1781787008771743_301550558_n

കോഴിക്കോട്ടെ ആകോലിവിലയിലെ ഇടിവ് വാട്‌സപ്പിലുടെയും മറ്റും അറിഞ്ഞ പ്രവാസികളും ആവേശത്തിലാണ്. പെരുന്നാളിന് നാട്ടിലെത്താനുള്ള ലീവ് അല്‍പം നേരത്തേയാക്കിയാലോ എന്നു വരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചുതുടങ്ങിയിരിക്കുന്നു. പെരുന്നാള്‍ ദിനമാകുമ്പോഴേക്കും ആകോലിവില ഉയര്‍ന്നേക്കാമെങ്കിലും പഴയ ഫോമിലെത്താന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
muneer-card
akoli-fb

driving-licence-card

ente-rogi

pokemon-card

o-abdulla-short-card

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,818 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക