|    Aug 18 Sat, 2018 5:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അമ്രപാലി ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ കണ്ടുകെട്ടണമെന്ന് സുപ്രിംകോടതി

Published : 2nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നിക്ഷേപകരെ വഞ്ചിച്ച കേസില്‍ റിയല്‍ എസ്റ്റേറ്റ് ഭീമനായ അമ്രപാലി ഗ്രൂപ്പിന്റെ 40 സ്ഥാപനങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ജംഗമസ്വത്തുക്കളും കണ്ടുകെട്ടണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2008 മുതല്‍ ഇന്നു വരെയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ അമ്രപാലി ഗ്രൂപ്പ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. 40 സ്ഥാപനങ്ങളിലെ എല്ലാ ഡയറക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കണമെന്നും ഉത്തരവിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss