|    Nov 22 Thu, 2018 3:46 pm
FLASH NEWS
Home   >  News now   >  

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കാറിന്റെ ചക്രത്തില്‍ മുടി കുടുങ്ങി യുവതി മരിച്ചു

Published : 15th February 2018 | Posted By: G.A.G

ഭട്ടിന്‍ഡ: പഞ്ചാബിലെ പിഞ്ചോറില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഗോ കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ തലമുടി കുരുങ്ങി യുവതി മരിച്ചു. പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശിയായ പുനീത് കൗര്‍(28) ആണ് മരിച്ചത്. യദവീന്ദ്ര ഗാര്‍ഡന്‍സിന്റെ സമീപത്തുള്ള പാര്‍ക്കിലാണു സംഭവം. കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ മുടി കുരുങ്ങി ശിരോചര്‍മം വേര്‍പെട്ടാണു മരണം.
ഭര്‍ത്താവ് അമര്‍ദീപ് സിങ്ങിനും രണ്ടു വയസ്സുകാരനായ മകനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് പുനീത് കൗര്‍ പാര്‍ക്കിലെത്തിയത്. ആറു പേര്‍ക്കായി നാലു ഗോ കാര്‍ട്ടുകളാണ് പാര്‍ക്കിലെത്തിയ ഇവര്‍ എടുത്തത്. യുവതിയും ഭര്‍ത്താവും ഒരു കാര്‍ട്ടിലും  മകന്‍ മുത്തശ്ശിക്കൊപ്പം മറ്റൊരു കാര്‍ട്ടിലുമായിരുന്നു.
ആദ്യ കറക്കം പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് പുനീതിന്റെ മുടി കാര്‍ട്ടിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. കാര്‍ട്ട് അതിവേഗതയില്‍ ആയിരുന്നതിനാല്‍ പുനീതിന്റെ ശിരോചര്‍മം തലയില്‍നിന്ന് വേര്‍പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ഗോ കാര്‍ട്ടിങ് പെട്ടെന്നു നിര്‍ത്തി. പുനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 2013ല്‍ ഹരിയാന ടൂറിസം വിഭാഗം സ്വകാര്യ സ്ഥാപനത്തിനു പത്തുവര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയതാണ് പാര്‍ക്ക്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss