|    Jun 24 Sat, 2017 12:43 pm
FLASH NEWS
Home   >  News now   >  

അമ്മ 14 തവണ കുത്തിയിട്ടും മരിക്കാതിരുന്ന കുഞ്ഞ് ഇനി സ്വീഡിഷ് ദമ്പതികളുടെ കൈകളില്‍ വളരും

Published : 11th October 2016 | Posted By: mi.ptk

thailand

ഖോന്‍ കേന്‍: സ്വന്തം അമ്മ 14 തവണ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ടും മരിക്കാതിരുന്ന നവജാത ശിശു ഇനി മുതല്‍ സ്വീഡിഷ് ദമ്പതികളുടെ കൈകളില്‍ വളരും. തായ്‌ലന്റിലെ ഖോന്‍ കേന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം ഉണ്ടായത്. കുഞ്ഞ് ജനിച്ച് വൈകൈതെ തന്നെ അമ്മ കത്തി കൊണ്ട് 14 തവണ കുത്തിയ ശേഷം മണ്ണില്‍ കുഴിച്ചിടുകയായിരുന്നു. കുട്ടിയെ കുഴിച്ചിട്ട പ്രദേശത്തൂടെ കന്നുകാലികളെ മേച്ചുവരികയായിരുന്ന കാച്ചിട്ട് ക്രോങ്യട്ട് എന്ന യുവതിയാണ് മണ്ണിന് മുകളില്‍ കുഞ്ഞിന്റെ കാല്‍ കണ്ടത്. തുടര്‍ന്ന് മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുക്കുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.  ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ 14 തവണ കുത്തിയ വിവരം അറിയുന്നത്. മണ്ണില്‍ കുഴിച്ചിട്ടതിനാല്‍ ശരീരത്തില്‍ മണ്ണ് പറ്റിപ്പിടിച്ചുരുന്നതുകൊണ്ട് അധികം രക്തം വാര്‍ന്നുപോകാത്തതിനാലാണ് ഐഡിന്‍ എന്നുവിളിക്കുന്ന കുഞ്ഞ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട ചികിത്സക്കൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഐഡിനെ സമീപത്തെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു.
ഐഡിന്റെ അമ്മയാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിനും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്.
ഇപ്പോള്‍ ഏഴ്മാസം പ്രായമായ ഐഡിന്‍ എന്ന ആണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നും സ്വീഡനില്‍ നിന്നുള്ള ദമ്പതികള്‍ ദത്തെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക