|    Jan 24 Tue, 2017 6:54 pm
FLASH NEWS

അമ്മായിയമ്മയെ മരുമകന്‍ കുത്തിക്കൊന്നു

Published : 12th October 2016 | Posted By: SMR

പെരുമ്പാവൂര്‍: മരുമകന്‍ അമ്മായിയമ്മയെ കുത്തിക്കൊന്നു. പ്രളയിക്കാട് പുലക്കുടി പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (73) ആണ് കുത്തേറ്റു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ഏലിയാമ്മയുടെ മകളുടെ ഭര്‍ത്താവ് പ്രളയിക്കട് കടുമ്പക്കാടന്‍ വീട്ടില്‍ പൗലോസി(50)നെ പോലിസ് അറസ്റ്റ് ചെയ്തു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു.
വീടിനു സമീപത്തുള്ള കുരിശിന്‍തൊട്ടി വൃത്തിയാക്കുന്നതിനിടെയാണ് മരുമകന്‍ പൗലോസ് കത്തിയുമായി ഓടിയെത്തിയത്. ഇതുകണ്ട ഏലിയാമ്മ ഓടി സമീപത്തെ വീട്ടില്‍ കയറിയെങ്കിലും അടുക്കള വാതില്‍ക്കലില്‍ വച്ച്തന്നെ പൗലോസ് ഏലിയാമ്മയുടെ കഴുത്തിന് കുത്തി. കുത്തേറ്റ് വീണ ഏലിയാമ്മയെ ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൗലോസ് നിരന്തരം വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പലപ്പോഴും നാട്ടുകാരാണ് പ്രശ്‌നത്തില്‍ ഇടപെട്ട് പൗലോസിനെ പറഞ്ഞു വിട്ടിരുന്നത്. ഏലിയാമ്മ എകമകളായ ലിസിയും മക്കളുമൊത്ത് വീട്ടിലായിരുന്നു താമസം. പൗലോസ് നിരന്തരം മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ എട്ട് മാസം മുമ്പ് ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൗലോസ് പാണ്ടിക്കാട് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. കറുപ്പംപടി പോലിസില്‍ ഇതുസംബന്ധിച്ച് കേസ് നിലവിലുണ്ട്. ഭാര്യയുമായി മാറി ത്താമസിക്കാന്‍ കാരണം അമ്മായിയമ്മയാണ് എന്നതാണ് ഏലിയാമ്മയോട് പ്രതിക്ക് വിദ്വേഷം തോന്നാന്‍ കാരണമായതെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക